ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ രക്തദാനം നടത്തി
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് സേവാദള്‍ കാസര്‍കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിയങ്കരിയായ ഇന്ത്യയുടെ ധീരയായ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ വെച്ച് രക്തദാനം നടത്തി.ഇന്ത്യയില്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ള പ്രധാനമന്ത്രിമാര്‍ രാജ്യത്തിന്റെ അഖ ന്ധതക്കും , ജനധിപത്യസംരക്ഷണത്തിനും വേണ്ടി നിലകൊണ്ടവരാണ് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കാസര്‍കോട് സി. ഡി. സി പ്രസിഡണ്ട് പി കെ ഫൈസല്‍ സംസാരിച്ചു. സേവാദള്‍ ജില്ലാപ്രസിഡന്റ് പ്രസാദ് ഒളവറ അദ്ധ്യക്ഷനായി. ചടങ്ങില്‍ ഡി സി സി ട്രഷറര്‍ ഡോ.കെ.വി. ശശിധരന് മുഖ്യ പ്രഭാഷണം നടത്തി.സേവാദള്‍ സംസ്ഥാന സെക്രട്ടറി മജീദ് മാങ്ങാട്, ജില്ലാ സെക്രട്ടറി രാഹുല്‍ കടങ്കോട്, അഫസല്‍ ഹാജി, രാജന് മാവിലാടം, കെ സത്യന്, എന്‍ കെ റഫീഖ്, ബിനു ബാര, എ വി രക്നാകരന്‍, മുള്ളിക്കില് മോഹനന്, രഞ്ജിത്ത് കുമാര്‍ കാറെടുക്ക വി എന്‍ രാധാകൃഷ്ണന്, സുനിത രവീന്ദ്രന്,
വി ശ്രീനന്ദ , എന്നിവര്‍ സംസാരിച്ചു. ജില്ലാ സംഘടന ജനറല്‍ സെക്രട്ടറി എ പീതാംബരന് ചീമേനി സ്വാഗതവും വി കണ്ണന് പരപ്പ നന്ദിയും പറഞ്ഞു.

