ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖല കമ്മിറ്റി ഗ്രാമോത്സവം : പ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു; 2026 നവംബര്‍ 7 മുതല്‍ 2027ജനുവരി മൂന്നുവരെയാണ് ഗ്രാമോത്സവം നടക്കുന്നത്
രാവണീശ്വരം : ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖല കമ്മിറ്റി 20026 നവംബര്‍ 7 മുതല്‍ 2027 ജനുവരി മൂന്നുവരെ ഗ്രാമോത്സവം സംഘടിപ്പിക്കും. ഗ്രാമോത്സവത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ഫ്‌ലാഷ് മോബ് ചാമുണ്ഡി കുന്നില്‍ നിന്നും പ്രയാണം ആരംഭിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച ഫ്‌ലാഷ് മോബിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ചാമുണ്ഡിക്കുന്നില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ച സംഘം തുടര്‍ന്ന് മടിയന്‍, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പെരിയ, യൂണിവേഴ്‌സിറ്റി പരിസരം, തണ്ണോട്ട്, രാമഗിരി എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചു. ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ 7ന് നടക്കും.

