local news

കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രം ആദരവ് സഭ നടത്തി

കാഞ്ഞങ്ങാട്:കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആദരവ് സഭ നടത്തി. 20 വര്‍ഷകാലമായി ക്ഷേത്രത്തില്‍ പാചകം നടത്തി വരുന്ന പി. വി. ശശികുമാര്‍ മാസ്റ്റര്‍ വേലാശ്വരം, കെ വി. ദാമോദരന്‍ കല്യാണം എന്നിവരെയും വിദ്യാഭ്യാസ, കല, സാംസ്‌കാരിക, കായിക മേഖലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. . ക്ഷേത്രം പ്രസിഡന്റ് കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി കുരിക്കള്‍ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ വി. ഗോപാലന്‍ ഇരിയ, കുഞ്ഞിക്കണ്ണന്‍ മടിക്കൈ, പി കെ പ്രകാശന്‍ മാസ്റ്റര്‍,  ഗംഗാധരന്‍ കെ വി, കെ. ശിവപ്രസാദ് മാസ്റ്റര്‍,
പി. ലതീഷ്ബാബു തട്ടാന്‍ വളപ്പ്, സെക്രട്ടറി ക്ഷേത്ര കമ്മിറ്റി കെ വി ബാബു മാവുങ്കാല്‍, രാമകൃഷ്ണന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. കെ.വി.ജയന്‍ മാസ്റ്റര്‍ സ്വാഗതവും, ക്ഷേത്രം ട്രഷറര്‍ കെ. മോഹനന്‍ മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!