പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവ്
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ്. 2025 സെപ്റ്റംബര്‍ 14 ന് ചീമേനി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 11 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ശിക്ഷ. ബന്ധുവായ ആശാരിപ്പണി ചെയ്യുന്ന തിമിരി മെട്ടമ്മല്‍ ഹൗസ് കുഞ്ഞികൃഷ്ണന്, (68) നെയാണ്
ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധിച്ചത്. മകന്റെ വീട്ടില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിച്ചുവെന്നാണ് കേസ്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയ പി.വി. രാമചന്ദ്രന് ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.

