local news

കെ. എ പി നാല് കമന്‍ഡാന്റ് യു. പ്രേമന്‍ വിരമിച്ചു

കാഞ്ഞങ്ങാട്:കെ.എ.പി. നാല് ബറ്റാലിയന്‍ കമാന്‍ഡാന്റ് യു പ്രേമന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കുറ്റാന്വേഷണം, വിജിലന്‍സ്, ക്രമസമാ ധാനപാലനം, പോലീസ് ഭരണ നിര്‍വഹണം തുടങ്ങിയ മേഖ ലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അവസാന കാലത്ത് ലത്ത് മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ യൂത്ത് കോണ്‍ഗ്ര സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുന്ന എസ്.എ .ടിയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. 1993 മാര്‍ച്ച് 15-ന് കേരള പോലീസ് സേനയില്‍ കോണ്‍സ്റ്റബിളായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ബറ്റാലിയനില്‍ ഹവില്‍ദാര്‍ റാങ്കില്‍ സേവനമനുഷ്ഠിച്ച് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ തുടങ്ങിയ ചുമതലകളും വഹിച്ചു. തുടര്‍ന്ന് സബ്
ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേ ഹം 2003 മേയ് അഞ്ചിന് സബ് ഇന്‍സ്‌പെക്ടറായി. 2008 ജൂണില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയി. 2017 ജൂലായില്‍ ഡെ പ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയി കണ്ണൂര്‍ ക്രൈംബ്രാഞ്ച്, തൃശ്ശൂര്‍ വിജിലന്‍സ്, കാസര്‍കോട് ജില്ലാ ക്രൈം റെക്കോര്‍ ഡ്സ് ബ്യൂറോ, കോഴിക്കോട് ക്രൈംബ്രാഞ്ച് തുടങ്ങിയ വിഭാ ഗങ്ങളില്‍ സുപ്രധാന ചുമതല കള്‍ വഹിച്ചു.
2026 ജൂലായില്‍ സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം തിരുവനന്തപുരത്തെ വിജിലന്‍സ് സെല്ലില്‍ സേവനമ നുഷ്ഠിച്ചുവരുന്നതിനിടെയാണ് കെ.എ.പി. നാലാം ബറ്റാലിയന്‍ കമന്‍ഡാന്റായി നിയമിതനായത്. 33 വര്‍ഷത്തെ സേവനകാ ലയളവില്‍ 2025-ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും 2017-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചു. സംസ്ഥാന പോലീസ് മേധാ വിയുടെ കമന്റേഷന്‍ ഡിസ്സി ന് പുറമെ 59 ഗുഡ് സര്‍വീസ് എന്‍ട്രികളും 14 പ്രശംസാപ ത്രങ്ങളും നേടിയിട്ടുണ്ട്. പെരിങ്ങോം പൊന്നമ്പാറ സ്വദേശിയായ ഇദ്ദേഹം കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലാണ് താമസം.

 

error: Content is protected !!