കാഞ്ഞങ്ങാട് മെഗാ ലേണേഴ്സ് ടെസ്റ്റ് നടത്തി ഗതാഗത വകുപ്പ്; ഒറ്റ ദിവസം 815 പേരാണ് ടെസ്റ്റിനെത്തിയത്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മെഗാ ലേണേഴ്സ് ടെസ്റ്റ് നടത്തി ഗതാഗത വകുപ്പ്. ഏറെക്കാലമായി ലേണേഴ്‌സ് ലൈസന്‍സിനായി കാത്തിരുന്നവര്‍ക്ക് ഇത് ഏറെ ആ ശ്വാസമായി. ഇന്നലെ കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്‌നിക്കിലാണ് കാഞ്ഞങ്ങാട് ജോ യിന്റ് ആര്‍ടിഒയുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും നിയ ന്ത്രണത്തിലാണ് ലേണേഴ്സ് ടെസ്റ്റ് നടത്തിയത്. 815 പേരാണ് ടെസ്റ്റിനെത്തിയത്. നിത്യാനന്ദ പോളിയിലെ 60 കമ്പ്യൂട്ടറുകള്‍
ഉപയോഗിച്ചാണ്ടെസ്റ്റ് നടത്തിയത്. അരമണിക്കൂറാണ് ടെസ്റ്റിന്റെ സമയം. 30 ചോദ്യങ്ങളാ ണുള്ളത്. ഇതില്‍ 18 എണ്ണത്തിനെങ്കിലും ശരിയുത്തരം നല്‍ കി 60 ശതമാനം മാര്‍ക്ക് വാ ങ്ങിയാല്‍ ടെസ്റ്റ് പാസാകും. ഇന്നലെപരീക്ഷയ്ക്ക് എത്തിയവരില്‍ 540 പേര്‍ വിജയിക്കുകയും 275 പേര്‍ പരാജയപ്പെടുകയും ചെയ്തു. കേരളത്തിന്റെ മറ്റ് മേഖലകളിലും മെഗാ ലേണേഴ്‌സ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ടെസ്റ്റി നെത്തിയത്.കാസര്‍കോട് , കണ്ണൂര്‍, വയനാട്, കോഴിക്കോട് അടങ്ങിയ ഉത്തര മേഖല ഇന്നലെ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ടെസ്റ്റിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ ടി ഒ .ഇന്‍ ചാര്‍ജ്, പി.വി.രതീഷ്,കാഞ്ഞങ്ങാട്
എം.വി.ഐ. സി എ പ്രദീപ്കുമാര്‍, കാഞ്ഞങ്ങാട് എ.എം.വി.ഐ,ടി. മാത്യു വര്‍ഗീസ്, കാഞ്ഞങ്ങാട് എ.എം.വി.ഐ മാരായ എന്‍ മനീഷ്, പി. മനു കൃഷ്ണന്‍, എച്ച്.എ, കാഞ്ഞങ്ങാട് ടി.വി.രാജീവന്‍, ക്ലാര്‍ക്ക് സി.വി, ഭവ്യ , കെ.വി.മിനി ,
പി .നീതു, കെ ടി ഹരിദാസന്‍,എന്‍. ഷൈനേഷ് കാഞ്ഞങ്ങാട്, ആര്‍.ടി.ഒ കാസര്‍കോട് ജീവനക്കാരായ കെ.പ്രജിത്ത്,എന്‍. ധന്‍രാജ്, കെ അനൂപ് കുമാര്‍ എന്നിവരുംനിത്യാനന്ദ പോളിപോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ വിക്രം എന്നിവര്‍ ലേണേഴ്‌സ് ടെസ്റ്റിന് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്ടെ ഡ്രൈവിംഗ് സ്‌കൂളുകളുടെ ഉടമകളും പ വര്‍ത്തകരും ലേണേഴ്‌സ് ടെസ്റ്റി നെത്തിയവര്‍ക്ക് മധുര പലഹാ രങ്ങളും ശീതള പാനീയങ്ങളും വിതരണം ചെയ്തു.

