സംസ്ഥാന കേഡറ്റ് തയ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
കാഞ്ഞങ്ങാട്: തയ്ക്വോണ്ടോ അസോസിയേഷന്. ഓഫ് കേരളയുടെയും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെ നടത്തപ്പെടുന്ന 28-ാമത് സംസ്ഥാന കേഡറ്റ് തയ്ക്വോണ്ടോ (ബോയ്സ് ആന്‍ഡ് ഗേള്‍സ്) ചാമ്പ്യന്‍ഷിപ്പിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 750-ല്‍ പരം കായിക താരങ്ങള്‍ 10 വീതം വെയ്റ്റ് കാറ്റഗറിയിലും പൂംസെ വിഭാഗത്തിലുമാണ് മത്സരം. തയ്ക്വോണ്ടോ അക്കാദമി കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാംഉദ്ഘാടനം ചെയ്തു. നിലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി.
തയ്ക്വോണ്ടോ അസോസിയേഷന് ഓഫ് കേരള ജനറല്‍ സെക്രട്ടറി: വി.രതീഷ് പ്രഭാഷണം നടത്തി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ്, ജില്ലാ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് മീത്തല്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സൗമ്യ സുനില്‍, തയ്ക്വോണ്ടോ അസോസിയേഷന് ഓഫ് കേരള ട്രഷറര്‍ എം. മുഹമ്മദ് അബ്ദുള്‍ നാസര്‍, ടെക്നിക്കല്‍ കമ്മിറ്റി ഡയറക്ടര്‍ കെ. രാമചന്ദ്രന് , ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് പി.സി ഗോപിനാഥന് , തയ്ക്വോണ്ടോ അസോസിയേഷന് ഓഫ് കേരള ജോയിന്റ് സെക്രട്ടറി സുനില്‍ രാധാകൃഷ്ണന്, തയ്ക്വോണ്ടോ അസോസിയേഷന് ഓഫ് കേരള ജോയിന്റ് സെക്രട്ടറി കെ.എല്‍ മഹേഷ്
എന്നിവര്‍ സംസാരിച്ചു. പി പി . രാജന് സ്വാഗതവും തയ്ക്വോണ്ടോ അസോസിയേഷന് ഓഫ് കേരള ജോയിന്റ് സെക്രട്ടറി എം. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.

