ഇന്ദിരാ ഗാന്ധി ചരമ ദിനാചരണം ആചരിച്ചു
നീലേശ്വരം. ജനഹൃദയങ്ങളില്‍ നൊമ്പരത്തിന്റെ തുടിക്കുന്ന ഓര്‍മ്മകളുണര്‍ത്തി ഇന്ദിരാ ഗാന്ധിയുടെ 42-ാം ചരമ വാര്‍ഷി ദിനാചരണം നീലേശ്വരത്ത് ഐ .എന്‍ .ടി.യു.സി. തൊഴിലാളികള്‍ ആചരിച്ചു. നീലേശ്വരം. എഫ്. സി . ഐ ഗോഡൗണിന് മുന്നിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി
അഭിവാദ്യം ചെയ്ത് ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന്‍ മുന്നില്‍ പു ഷ്പാര്‍ച്ചന നടത്തി ആരംഭിച്ച സമ്മേളനം. കെ.പി.സി. സി. സെക്രട്ടറി. എം അസ്സിനാര്‍ ഉത്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് കെ. എം . ശ്രീധരന്‍ അധ്യക്ഷനായി. പി .സുജിത്ത് , ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മടിയന്‍ഉണ്ണികൃഷ്ണന്‍,ഐ എന്‍. ടി. യു.സി. ജില്ലാ ഭാരവാഹികളായ വി.കെ. കുഞ്ഞിരാമന്‍,എന്‍.സി .രാജു, വിനോദ് അരമന,സി വിദ്യാധരന്‍ , സി രജീഷ്, അജയന്‍ ബേളൂര്‍ ,വി . ബൈജു ,എം മഞ്ചു നാഥ് എന്നിവര്‍ സംസാരിച്ചു.

