കാസര്‍കോട് ഖാളി പി.പി. ഉമര്‍ മുസ് ലിയാര്‍ക്ക് സ്വീകരണം നല്‍കി
വിദ്യാനഗര്‍: കാസര്‍കോട് സംയുക്ത മുസ് ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന: സെക്രട്ടറിയുമായ പി.പി ഉമ്മര്‍ മുസ് ലിയാ കൊയ്യാടിന് സ്വീകരണം നല്‍കി. സമസ്ത: മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഉളിയത്തടുക്ക റൈഞ്ച് കമ്മിറ്റി ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നല്‍കിയ സ്വീകരണ ചടങ്ങ് കുണിയ സംയുക്ത മഹല്ല് ഖാസിയും സമസ്ത ജില്ലാ ട്രഷററുമായ കെ.ടി.
അബ്ദുല്ല ഫൈസി വെളിമുക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇരു ഖാസിമാരേയും ആദരിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി കെ.എം. അബ്ബാസ് ഫൈസി പുത്തിഗെ മുഖ്യ പ്രഭാഷണം നടത്തി.
ചെട്ടുംകുഴി ജമാഅത്ത് പ്രസിഡന്റ് സി. എ. മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. സയ്യിദ് എം. എസ്. എ
പൂക്കോയ തങ്ങള്‍ മുട്ടത്തോടി പ്രാര്‍ഥന നടത്തി. യു. സഹദ് ഹാജി അധ്യക്ഷനായി. എം. എ. ഖലീല്‍ സ്വാഗതം പറഞ്ഞു. റഷീദ് ബെളിഞ്ചം, സയ്യിദ് എസ് .പി .എസ് അബൂബക്കര്‍ തങ്ങള്‍, സി എം എ ഖാദര്‍ ഹാജി, ഹനീഫ്
അസ്‌നവി, ബഷീര്‍ കല്‍പനാജെ, സുഹൈല്‍ ഫൈസി കമ്പാര്‍, ഹാരിസ് ചൂരി,സത്താര്‍ പെരിയടുക്കം, എസ്. എ ഖമറുദ്ധീന്‍, ഇബ്രാഹിം പെര്‍ള, ബി.മുഹമ്മദലി, ഉമ്മര്‍ ഹാജി പള്ളം, യൂസഫ് മായിപ്പാടി, മൊയ്തീന്‍ കുഞ്ഞി
ഫൈസി പുളിക്കൂര്‍, ഉസ്മാന്‍ ബന്തടുക്ക ഹമീദ് കുണിയ ചടങ്ങില്‍ സംസാരിച്ചു

