മംഗളൂരിലേക്ക് നീട്ടാന്‍ സാധ്യതയുള്ള ട്രെയിനുകള്‍ മലബാര്‍ എക്‌സ്പ്രസ്സിന് സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ നിര്‍ത്തണം

പാലക്കുന്ന് : കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മംഗളൂര്‍ ഭാഗത്തേക്ക് നീട്ടുന്ന പക്ഷം മലബാര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ച് ജില്ലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് യോഗം ആവശ്യപ്പെട്ടു. നിലവില്‍ രാവിലെയും വൈകുന്നേരവും മാത്രമേ ജില്ലയില്‍ മിക്ക ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ളൂ. അതിനിടയില്‍ കോട്ടിക്കുളം പോലുള്ള സ്റ്റേഷനുകള്‍ക്ക് മറ്റുള്ള ട്രെയിനുകളുടെ സുഗമ യാത്രയ്ക്കായി ഗേറ്റ് അടക്കുന്നതാണ് ജോലി. നിര്‍ത്താത്ത വണ്ടികള്‍ കൂകി പായുകയും ഇരു ഭാഗത്തുമുള്ള സ്റ്റേഷന്‍ റോഡുകളില്‍ ഇതുമൂലം വാഹനങ്ങളുടെ നിര നീണ്ടുപോകുന്നതുമാണ് നിലവിലെ അവസ്ഥ. കോട്ടിക്കുളം ടൂറിസം സ്റ്റേഷന്‍ ആയി ഉയര്‍ത്താന്‍ പതിറ്റാണ്ട് മുന്‍പ് നിര്‍ദേശം ഉണ്ടായിട്ടും ഇതുവരെ അതിനായുള്ള തുടര്‍ നടപടികള്‍ തുടങ്ങാത്തതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
സീമെന്‍സ് യൂണിറ്റി ഡേ
നവംബര്‍ 6ന് സിമെന്‍സ് യൂണിറ്റി ഡേ ആഘോഷത്തോടനുബന്ധിച്ച് ക്ലബ്ബില്‍ നടത്തുന്ന നാവിക സംഗമത്തില്‍ 75 പിന്നിട്ട അംഗങ്ങളെ പണക്കിഴിയും പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിക്കും. ക്ലബ്ബിന്റെ 30 -ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 10 ന് കുടുംബസംഗമവും നടത്തും. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. കെ. ജയപ്രകാശ്, ട്രഷറര്‍ കൃഷ്ണന്‍ മുദിയക്കാല്‍, സി. ആണ്ടി, രാഘവന്‍ ഉദയമംഗലം, ഇബ്രാഹിം കാഞ്ഞങ്ങാട്, വി. നാരായണന്‍, എ. വി. നാരായണന്‍, നാരായണന്‍ പാക്കം, സി. വി.വിജയന്‍, നാരായണന്‍ അരവത്ത്, ബി. എ. രാധാകൃഷ്ണന്‍, എം. വി. ബാലന്‍, എം.കൃഷ്ണന്‍, ബി. ഉമേശ്, കൃഷ്ണന്‍ കുതിര്‍മ്മല്‍, സി. കെ. കുഞ്ഞമ്പു, കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

