റാണിപുരത്ത് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

റാണിപുരം: റാണിപുരം ഇറക്കത്തില്‍ ഗുഡ്‌സ് ഓട്ടോനിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്.
റാണിപുരം ഒലീവിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.45-ഓടെയാണ് സംഭവം. ഇരുമ്പ് സാധനങ്ങള്‍ ശേഖരിക്കാന്‍ കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തെത്തിയവര്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയാണ് മറിഞ്ഞത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. തുടര്‍ച്ചയായി അപകടം നടക്കുന്ന മേഖലയാണിത്. റോഡിലെ അപകടസാധ്യത കണക്കിലെടുത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

