State

വ്യത്യസ്ത സ്ഥലങ്ങളില്‍ മൂന്നു മധ്യവയസ്‌കര്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്,

അമ്പലത്തറ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മധ്യവയസ്‌കര്‍
തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തില്‍ പാര്‍ട് ടൈം സ്വീപ്പറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ ബൂത്ത് പ്രസിഡണ്ടുമായിരുന്ന  പുതുക്കൈയിലെ സി.വി.ഗോപിനാഥന്‍ (63) ആണ് വീടിന്റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. കഴിഞ്ഞ 25ന് രാത്രി 7 മണിക്ക് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിരുന്നില്ല. ഇന്നലെ വൈകീട്ട് 6 മണിയോടെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക്
മാറ്റി. ഭാര്യ : ഉഷ. മകന്‍ : അര്‍ജുന്‍ (പാപ്പിനിശ്ശേരി) സഹോദരന്‍: സി.ബാലന്‍.

പരപ്പ :ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പരപ്പ കുപ്പമാട് സ്വദേശി രാജന്‍ പെരുന്തട്ടയെ
(58) ആണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മരപ്പണി കാരനാണ്.ഭാര്യ : ലത. മക്കള്‍:
രഞ്ജിത, രേവതി. മരുമക്കള്‍. പ്രകാശന്‍ (പെര്‍ളടുക്കം), ഹരിപ്രസാദ് (ബോവിക്കാനം). സഹോദരങ്ങള്‍:
പുഷ്പ, ചന്ദ്രന്‍, ഉഷ.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു

പെരിയ : 72 കാരന്‍ വീടിന്റെ ഗ്രില്‍ തൂങ്ങിമരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറയിലെ സി. കെ. അലാമി (72) ആണ് മാരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഭാര്യ: എച്ച്. കല്യാണി. മക്കള്‍: എം. ഗിരിജ (പാടിയോട്ടുചാല്‍), എം. മാധവന്‍ (കണ്ടക്ടര്‍, കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോ), എം. ഗീത (നഴ്‌സിങ് ഓഫിസര്‍ ഗവ. മെഡിക്കല്‍ കോളേജ് മാനന്തവാടി). മരുമക്കള്‍: കേളന്‍ പാടിച്ചാല്‍ (റിട്ട. കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജര്‍), അശ്വതി (കാഞ്ഞിരപ്പൊയില്‍), കെ. എം. ഗണേശന്‍ (അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍ മാനന്തവാടി). സഹോദരങ്ങള്‍: ബോളന്‍, നാരായണന്‍, കൊറുമ്പി, മാക്കം.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല*

മാനസിക പ്രയാസങ്ങള്‍ തോന്നുമ്പോള്‍ തനിച്ചിരിക്കരുത്, വിശ്വസ്തരോട് സംസാരിക്കുക, വിദഗ്ധ സഹായം തേടുക.

സഹായത്തിന് വിളിക്കാം:

Tele-MANAS: 14416 (24×7)
KIRAN – 1800-599-0019
Disha – 1056
നിങ്ങള്‍ തനിച്ചല്ല, സഹായിക്കാന്‍ ആളുകളുണ്ട്.

 

error: Content is protected !!