State

കേരളത്തില്‍ എന്‍. സി. പി ഒറ്റപാര്‍ട്ടിയായതില്‍ അഭിമാനം :അഡ്വ. പി.എം സുരേഷ് ബാബു

 

കാഞ്ഞങ്ങാട്ട്: സംഘടനയുടെ കെട്ടുറപ്പ് ശിഥിലമാക്കാന്‍ ശ്രമിച്ച കീടങ്ങളെല്ലാം ഗതികിട്ടാതെ
കോണ്‍ഗ്രസ് എസിലും ഫോര്‍വേഡ് ബ്ലോക്കിലും അഭയം പ്രാപിച്ച് പുറത്തുപോയതോടെ കേരളത്തിലെ എന്‍.സി.പി ഒറ്റ പാര്‍ട്ടിയായി മാറിയതില്‍ അഭിമാനിക്കുന്നുവെന്ന് എന്‍.സി.പി (എസ്.പി ) സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എം സുരേഷ് ബാബു പറഞ്ഞു. എന്‍.സി.പി യുടെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണ സമ്മേളനവും ജില്ലാ നേതൃസമ്മേളനവും കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലും സംസ്ഥാനത്തും ബി.ജെ.പിക്കും യു.ഡി.എഫിനും എതിരായി ഇടത്, മതേതര, ജനാധിപത്യ ബദല്‍ ശക്തിപ്പെടുത്തി എന്‍.സി.പി മുന്നോട്ട് പോകും. ദേശീയ രാഷ്ട്രീയത്തില്‍ ഒമ്പത് എം.പി മാരുള്ള പാര്‍ട്ടി ഇന്ത്യാ സഖ്യത്തിലെ പ്രധാന മുന്നണി പോരാളിയാണ്. ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ എന്‍.സി.പി വഹിക്കുന്ന മുന്‍ നിര പങ്കാളിത്തം രാജ്യം കാണുകയാണ്. എന്നാല്‍ പാര്‍ട്ടിയെ എതിര്‍ക്കുന്ന ഒരു കൂട്ടര്‍ സ്വന്തമായി രാഷ്ട്രീയവും ആശയവും മുന്നോട്ട് വെക്കാന്‍ കഴിയാതെ ജനങ്ങള്‍ക്ക് മുമ്പില്‍ പരിഹാസ്യരാവുകയാണെന്നും സുരേഷ് ബാബു പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുബൈര്‍ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു. പുതുതായി നിയമിതരായ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കും പോഷക സംഘടന നേതാക്കള്‍ക്കും യോഗത്തില്‍ സ്വീകരണം നല്‍കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി കുഞ്ഞികൃഷണന്‍, സംസ്ഥാന സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ കരീം ചന്തേര, ബെന്നി നാഗമറ്റം, ഒ.കെ ബാലകൃഷ്ണന്‍, ടി.വി കൃഷ്ണന്‍, രാഹുല്‍ നിലാങ്കര, ശ്രീധരന്‍ അടുക്കം, ഹമീദ് ചേരങ്കൈ,രാധാകൃഷ്ണന്‍, എം.ടി.പി ഹാരിസ്, നാസര്‍ പള്ളം, സെമീര്‍ അണങ്കൂര്‍, ഖദീജ മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

 

error: Content is protected !!