State

ട്രെയിനില്‍ കടത്തിയ 8,830 പാക്കറ്റ് നിരോധിത പുകയില പിടികൂടി; അസം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 8,830 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അസം സ്വദേശി അറസ്റ്റില്‍. അസമിലെ സാംഗോറി സ്വദേശി ബെന്യാമിന്‍ (24) ആണ് പിടിയിലായത്. 37,000 രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ചെന്നൈ മെയിലില്‍ നടത്തിയ പരിശോധനയിലാണ് കടത്ത് കണ്ടെത്തിയത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. റെയില്‍വേ പോലീസ് എസ്.ഐ. സനില്‍കുമാര്‍, ആര്‍.പി.എഫ്. എസ്.ഐ. വിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. യുവാവിന്റെ കൈവശമുണ്ടായിരുന്ന വലിയ ബാഗില്‍ സംശയം തോന്നിയ പോലീസ് ബാഗിനുള്ളില്‍ എന്താണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില കണ്ടെത്തിയത്.
തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. ഗംഗാധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനൂപ്, സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

error: Content is protected !!