State

മന്നോട്ട് ദേവാലയം പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ കളിയാട്ട ഉത്സവം: ലോഗോ പ്രകാശനവും നാടിനെ അറിയാന്‍ നാട്ടുകൂട്ടവും നടന്നു

 

കാഞ്ഞങ്ങാട്: ആചാര പെരുമയാല്‍ സമ്പന്നവുമായ കാഞ്ഞങ്ങാട് മുന്നോട്ട് ദേവാലയത്തില്‍ 2027 ജനുവരി 22 മുതല്‍ 28 വരെ നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്‌മ കലശം കളിയാട്ട ഉത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ലോഗോ പ്രകാശനവും നാട്ടുകൂട്ടവും നാടിന്റെ പെരുമ വിശകലനം ചെയ്യുന്നതിനുള്ള നാട്ടുകൂട്ടം കൂട്ടായ്മ ചര്‍ച്ചയും നടന്നു. ദേവസ്ഥാനത്ത് നടന്ന ലോഗോ പ്രകാശനം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി. കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ ആശു കാഞ്ഞങ്ങാട് ആണ് ലോഗോ രൂപകല്പന ചെയ്തത്. സംഘാട സമിതി ചെയര്‍മാന്‍ പ്രൊ. പി.രഘുനാഥ് അധ്യക്ഷനായി. മോഹനന്‍ അന്തിത്തിരിയാന്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി സുരേഷ് മോഹന്‍ സ്വാഗതവും ക്ഷേത്ര പ്രസിഡന്റ് അബുജാക്ഷന്‍ കുന്നരുവത്ത് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന നാടിന്റെ ആധ്യാത്മിക, പൂര്‍വ്വകാല പൈതൃകങ്ങളെയും, സംസ്‌കാരിക പുരോഗമന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവ പുസ്തകങ്ങളായും, ദൃശ്യമാധ്യമ രൂപത്തിലാക്കി സൂക്ഷിക്കുന്നതിനും , നാടിന്റെ പെരുമ മുഴുവന്‍ ആളുകളിലും എത്തിക്കുന്നതിനും നാട്ടിലെ ആളുകളുടെ കൂട്ടായ്മയില്‍ നാട്ടുകൂട്ടം എന്ന പരിപാടി നടത്തി. നാട്ടിലെ മുതിര്‍ന്ന ആളുകള്‍,ആധ്യാത്മിക ആചാര്യന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സിനിമ നാടക പ്രവര്‍ത്തകര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി ആഘോഷ കമ്മിറ്റി മുഖ്യരക്ഷാധികാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സോവനീര്‍
കമ്മിറ്റി ചെയര്‍മാന്‍ പി.ദാമോദരപ്പണിക്കാര്‍ അധ്യക്ഷതവഹിച്ചു. ചരിത്രകാരന്‍ പ്രൊഫസര്‍ സി.ബാലന്‍ മോഡറേറ്ററായി. ക്ഷേത്രം കോയിമ രാമകൃഷ്ണന്‍ നീട്ടടുക്കം, കോലധാരി വേണു പെരുമലയന്‍,അംബുജാക്ഷന്‍ അലാമിപ്പള്ളി, പ്രൊഫസര്‍ പി. രഘുനാഥ്, മോഹനന്‍ അന്തിത്തിരിയന്‍, സി.രാജന്‍ പെരിയ, അരവിന്ദന്‍ മാണിക്കോത്ത്, ജയന്‍ മാങ്ങാട്,തമ്പായി അമ്മ, കുഞ്ഞി കണ്ണന്‍ കക്കാണത്ത്,, പവിത്രന്‍ ഞാണിക്കടവ്, രാമകൃഷ്ണന്‍ മോനാച്ച, ശ്യാമാ ശശി, ചന്ദ്രന്‍ അലാമിപള്ളി തുടങ്ങി നിരവധി ആളുകള്‍ നാട്ടുകൂട്ടം പരിപാടി പങ്കെടുത്തു
ക്ഷേത്രം സെക്രട്ടറി സനില്‍ കൊവ്വല്‍ പള്ളി സ്വാഗതം പറഞ്ഞു.

 

error: Content is protected !!