State

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിച്ചു

 

കാഞ്ഞങ്ങാട്: റെയില്‍വേയുടെ ശുചിത്വ മാസാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. റെയില്‍വേ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. കേണല്‍ പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേ ആരോഗ്യ നിരീക്ഷക ലക്ഷ്മി ദേവി കെ സ്വാഗതം പറഞ്ഞു. സേവാഭാരതി ജില്ലാ സെക്രട്ടറി ടി.വി. അശോകന്‍, ജില്ലാ ഉപാധ്യക്ഷന്മാരായ കെ.വി. ലക്ഷ്മണന്‍, ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് സേവാഭാരതി അധ്യക്ഷന്‍ ഗുരുദത്ത് റാവു എന്നിവര്‍ സംസാരിച്ചു.
സേവാഭാരതി കാഞ്ഞങ്ങാട് സെക്രട്ടറി വി. രാധാകൃഷ്ണന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് പി.ബാബു പുല്ലൂര്‍, ബി.ജെ.പി. ജില്ലാ ആരോഗ്യ വിഭാഗം ഏകോപന സമിതി അംഗം ഡോ. ഷൈജു ചുള്ളിപ്പുറം, സേവാഭാരതി അജാനൂര്‍ അധ്യക്ഷന്‍ സുനില്‍ കുമാര്‍, സേവാഭാരതി കോടോം-ബേളൂര്‍ ഉപാധ്യക്ഷന്‍ ബാലകൃഷ്ണന്‍ പാറക്കളായി, സേവാഭാരതി മടിക്കൈ അധ്യക്ഷന്‍ പവിത്രന്‍, ഉപാധ്യക്ഷന്‍ സുരേശന്‍, ഖജാന്‍ജി ജിതേഷ് എന്നിവര്‍ തുടങ്ങി അമ്പതോളം സേവാഭാരതി, സ്വയംസേവകര്‍ യജ്ഞത്തില്‍ പങ്കെടുത്തു.

 

error: Content is protected !!