State

മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരം ആഴി പൂജ മഹോത്സവം: ഒരുമയുടെ കരുത്തുമായി മാതൃസമിതി

 

ബന്തടുക്ക: മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ ഡിസംബര്‍ 25, 26, 27 തീയതികളില്‍ നടക്കുന്ന ആഴി പൂജ മഹോത്സവത്തിന്റെ വിജയത്തിനായി ഒരുമയുടെ കരുത്തുമായി മന്ദിരം മാതൃസമിതി.
ആഘോഷത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ക്ഷണപത്രിക, നോട്ടീസ് വിതരണത്തിനും സാമ്പത്തിക സമാഹരണത്തിനുമായി 5 പേര്‍ വീതമുള്ള 30 സ്‌ക്വാഡുകളും രൂപീകരിച്ചു. ചിട്ടയോടെയും അച്ചടക്കത്തോടെയുമുള്ള മാതൃകാ പ്രവര്‍ത്തനത്തിലൂടെ ആഘോഷം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സിന്ധു മോഹനന്‍ സ്വാഗതം പറഞ്ഞു. ആഴി പൂജ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബൊഡനക്കാച്ചി, മന്ദിരം ഭരണ സമിതി സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ സത്യനാരായണ ഭട്ട്, അനീഷ് ടി.ആര്‍ മൊട്ട, രതീഷ് കെ.വി ബേത്തലം, രജനി ബേത്തലം, രജിത സുകുമാരന്‍, ഷീബ ഗോപാലന്‍ പാലാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!