local news

ആദ്ധ്യാത്മിക പ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണന്‍ നരിക്കോട് അന്തരിച്ചു

 

മാവുങ്കാല്‍ :പ്രമുഖ ആദ്ധ്യാത്മിക പ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ കെ. രാധാകൃഷ്ണന്‍(രാധാകൃഷ്ണന്‍ നരിക്കോട്-69) അന്തരിച്ചു. മാതൃഭൂമി,ഭാഷാപോഷിണി ഉള്‍പ്പടെ മലയാളത്തിലെ പ്രമുഖമായ ആനുകാലികങ്ങളില്‍ നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്.ആത്മവര്‍ണ്ണം (കവിതാസമാഹാരം 1994),ഒരു തീര്‍ത്ഥാടനവും കുറേ ചിന്തകളും(യാത്രാ വിവരണം-2000),അവസാനപ്പുറം(ലേഖനസമാഹാരം-2014) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബംഗാളി കവിതകളുടെ മലയാള വിവര്‍ത്തനവും നടത്തിയിട്ടുണ്ട്.കൊല്ലൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ശ്രീമൂകാംബിക മാസികയുടെ എഡിറ്ററായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.ഇതില്‍ എഴുതിയ അവസാനപ്പുറം എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് നിന്നുള്ള ജ്ഞാനഗീത മാസികയിലും എഴുതാറുണ്ട്. നിരവധി ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെടുകയും ഏറെ ശ്രദ്ധനേടുകയും ചെയ്ത ‘ചന്ദ്രശേഖര തെളിഞ്ഞു കാണണം’ എന്ന പ്രശസ്തമായ മലയാള സോപാന ഭക്തിഗാനത്തിന്റെ രചയിതാവ് കൂടിയാണ്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊല്‍ക്കത്ത,സൗദി അറേബ്യ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 മുതല്‍ മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപം ‘നിവൃത്തി’ യിലായിരുന്നു താമസം.തളിപ്പറമ്പ് നരിക്കോട്ടെ പരേതരായ ഒ പി നാരായണന്‍ മാസ്റ്ററുടെയും കുന്നുമ്മല്‍ പാര്‍വതിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍:രാമചന്ദ്രന്‍ , നാരായണന്‍കുട്ടി(റിട്ട.ലോക്കോ പൈലറ്റ്),രാജലക്ഷ്മി(അദ്ധ്യാപിക),പരേതനായ പത്മനാഭന്‍(എഫ് എ സി ടി ആലുവ).ആനന്ദാ ശ്രമത്തിലെ വീട്ടിലെ പുതുവര്‍ഷത്തിനുശേഷം വീട്ടിലെ പൊതുദര്‍ശനുശേഷം മൃതദേഹം രാവിലെ തളിപ്പറമ്പ് കൈവേലിയിലെ വീട്ടില്‍ കൊണ്ടുപോയി. പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3.30ന് നരിക്കോട് സ്മൃതിയില്‍ സംസ്‌കാരം നടക്കും.

 

error: Content is protected !!