local news

‘ജന്മദിനത്തിന് ഒരു തൈ നടാം’ പദ്ധതിയുടെ ഭാഗമായി കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളില്‍ ഫലവൃക്ഷത്തൈ നട്ടു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവനം ജൈവവൈവിധ്യ സമിതി അതിന്റെ മൂന്നാം ജന്മദിനം ഗവ. ഹൈസ്‌കൂളില്‍ ഫലവൃക്ഷത്തൈ നട്ട് ആഘോഷിച്ചു.’ജന്മദിനത്തിന് ഒരു തൈ നടാം’ എന്ന ജീവനം പദ്ധതിയുടെ ഭാഗമായാണ് തൈ നട്ടത്. ജീവനം അംഗമായ കെ.എന്‍. പദ്മാവതിയുടെ ജന്മദിനമാണ് ചിക്കു തൈ നട്ട് ആഘോഷിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മനോജും പദ്മാവതിയും ചേര്‍ന്ന് സംയുക്തമായി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ശ്രീജ, അധ്യാപിക സുനിത, ജീവനം ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ മാഷ്, ദാമോദരന്‍ മാഷ് ബേത്തൂര്‍പാറ, കെ.എന്‍. പങ്കജാക്ഷന്‍, കെ.ടി. സുകുമാരന്‍, എന്‍. അശോക് കുമാര്‍, ദാമോദരന്‍ കരുവിഞ്ചിയം, ഇ. നാരായണന്‍, ഇ. രാധാകൃഷ്ണന്‍, ശ്രീധരന്‍ പി. എന്നിവര്‍ സംസാരിച്ചു. ജീവനം സെക്രട്ടറി പി.വി. ശശി സ്വാഗതവും ട്രഷറര്‍ എം. രാജേന്ദ്രന്‍ മാഷ് നന്ദിയും പറഞ്ഞു. കുട്ടികള്‍, അധ്യാപകര്‍, സ്‌കൂള്‍ പി.ടി.എ പ്രതിനിധികള്‍, പദ്മാവതിയുടെ കുടുംബാംഗങ്ങള്‍, ജീവനം അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജീവനത്തിന്റെ ഒന്നാം ജന്മദിനം മുന്നാട് പകല്‍വീട്ടിലും രണ്ടാം ജന്മദിനം പടുപ്പ് ഹോമിയോ ആശുപത്രിയിലുമാണ് തൈ നട്ട് ആഘോഷിച്ചത്.

 

error: Content is protected !!