local news

മുഖ്യപ്രഭാഷകന്റെ പ്രസംഗം തലക്കെട്ടാക്കി നന്നാക്കിയത്: മുന്‍ സൈനികരുടെ കൂട്ടായ്മകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ സഹകരിക്കണം: കേണല്‍ എ. രാജീവ്

കാഞ്ഞങ്ങാട്: ഇന്ത്യന്‍ സൈന്യത്തിലെ സാങ്കേതിക വിഭാഗമായ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് (ഇ.എം.ഇ) യുടെ 84-ാം കോര്‍പ്‌സ് ഡേയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വിമുക്തഭടന്മാരുടെ സംഘടനയായ ഇ.എം.ഇ വെറ്ററന്‍സ് കെ.എല്‍-14 ന്റെ നേതൃത്വത്തില്‍ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന പരിപാടി കാസര്‍കോട് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.മുന്‍ സൈനികരുടെ അനുഭവങ്ങളെയും സേവനങ്ങളെയും ആദരിക്കണമെന്നും അവരുടെ ക്ഷേമത്തിന് ആവശ്യമായ പിന്തുണ നല്‍കണമെന്നും കുടുംബങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂര്‍ മിലിറ്ററി സ്റ്റേഷന്‍ ഓഫീസര്‍ കേണല്‍ എ. രാജീവ് പറഞ്ഞു. മുന്‍ സൈനികരുടെ കൂട്ടായ്മകളും ക്ഷേമപ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ചീഫ് കോര്‍ഡിനേറ്ററും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സായി മുരളി ചീമേനി സ്വാഗതം പറഞ്ഞു. കെ.എല്‍-14 വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ. ശശിധരന്‍  കിനാനൂര്‍-കരിന്തളം, സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തന്‍ തോളനി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ഇ.എം.ഇ സൈനികരെ ആദരിക്കുകയും മികവ് തെളിയിച്ച സൈനികരെയും അവരുടെ മക്കളെയും അനുമോദിക്കുകയും ചെയ്തു. ജാനു തമാശ ഫെയിം ലിധിലാലും സംഘവും അവതരിപ്പിച്ച വിനോദ പരിപാടികള്‍, അമൃത ടിവി ഫെയിം സജിലയുടെ സംഗീതവിരുന്ന്, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി

 

error: Content is protected !!