local news

ജൈവവൈവിധ്യ കലാലയ അവാര്‍ഡ് പെരിയ അംബേദ്കര്‍ കോളേജിന്

പെരിയ: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ജൈവവൈവിധ്യ കലാലയ അവാര്‍ഡ് പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് ലഭിച്ചു. പ്രകൃതി സംരക്ഷണത്തിന്റെയും ജൈവ വൈവിധ്യ പരിപാലനത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ അംഗീകാരം കോളേജിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിമാനകരമായ നേട്ടമാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിന്നും കോളേജ് ബയോഡൈവേര്‍സിറ്റി-നാച്ച്വറല്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സി. ഷിജിത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.

 

error: Content is protected !!