local news

ബേക്കല്‍ ഖുതുബ പള്ളി മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും 28 മുതല്‍

കാഞ്ഞങ്ങാട്:ചരിത്രപ്രസിദ്ധമായ ബേക്കല്‍ ഖുതുബ പള്ളി പ്രഥമ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും, 5 ദിവസത്തെ മത പ്രഭാഷണവും ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1വരെയുള്ള തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സ്വലാത്ത് വാര്‍ഷികത്തിന്റെയും ഉറൂസിന്റെയും തുടക്കംകുറിച്ച് കൊണ്ട് ജമാഅത്ത് പ്രസിഡന്റ് നിസാര്‍ ഷാഫി ഹാജി പതാക ഉയര്‍ത്തി. ബേക്കല്‍ ഖതീബ് ഷാഫി ബാഖവി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. ബേക്കല്‍ മുദരീസ് ആസിഫ് ഹി മമി അഹ്‌സനി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ചെയര്‍മാന്‍ ഇക്ബാല്‍ ബേക്കറി, കണ്‍വീനര്‍ ഇസ്മായില്‍ അബ്ദുള്ള, ജമാഅത്ത് ജനറല്‍ സെക്രട്ടറി അജീര്‍ ബേക്കല്‍,പള്ളിക്കര ബേക്കല്‍ ഹിഫ്‌ള് കോളേജ് കണ്‍വീനര്‍ എം എ ഹംസ, ട്രഷറര്‍ ഗഫൂര്‍ ഷാഫി,ജമാഅത്ത് കമിറ്റി അംഗങ്ങള്‍,ഉറൂസ് കമ്മിറ്റി, ജമാഅത്ത് കമിറ്റി ഗള്‍ഫ് ഭാരവാഹികളും സംബന്ധിച്ചു.
28 ന് രാത്രി 7 ന്
ബേക്കല്‍ഖാസി
സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കമ്മിറ്റി പ്രസിഡന്റ് നിസാര്‍ ഷാഫി ഹാജി അധ്യക്ഷനാവും.
ആരാണ് അള്ളാഹുവിന്റെ ഔലിയാക്കള്‍
എന്നവിഷയത്തില്‍
ഷാഫി ബാഖവി ചാലിയംമതപ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍
ഇക്ബാല്‍ബേക്കറി സ്വാഗതവും ഇംദാദുല്‍
ഇസ്ലാം കമ്മിറ്റി സെക്രട്ടറി അജീര്‍ നൈഫ് നന്ദിയും പറയും.
29 ന് രാത്രി 7 ന്
സ്വഹാബിയുടെ ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍
റഫീഖ് സഖാഫി ദേലമ്പാടി
മതപ്രഭാഷണം നടത്തും.
രാത്രി 9 ന്
സ്വലാത്ത് വാര്‍ഷികം.
സയ്യിദ് ഫള്ല്‍ സീതി അല്‍ അഹ്സനി ഹൈദറൂസി ബലമുറി തങ്ങള്‍ നേതൃത്വം നല്‍കും.
മൗലാന ഹാഫിള് തൗഹീദ്
അല്‍ ഖാസിമി
ഖുര്‍ആന്‍ കോളേജ്, ബേക്കല്‍
സംബന്ധിക്കും.
30 ന് രാത്രി 7 ന്
ബേക്കല്‍ ജമാഅത്ത്
മുദരിസ്
ആസിഫ് ഹിമമി അഹ്സനിമതപ്രഭാഷണം നടത്തും.
രാത്രി 8 ന്
ജലാലിയ റാത്തീബിന്
സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
31ന് വൈകിട്ട് 4 ന്
സാംസ്‌കാരിക സമ്മേളനം
സ്വാമി ആത്മദാസ് യമി
മുഖ്യപ്രഭാഷണം നടത്തും.
7 ന്
ഹാഫിളീങ്ങളുടെ മഹത്വം എന്ന വിഷയത്തില്‍
ഇ.പി.അബൂബക്കര്‍ ഖാസിമി മതപ്രഭാഷണം നടത്തും.
നവംബര്‍ 1 ന്
രാത്രി 7 ന്
ഈമാന്‍ നഷ്ടപ്പെടുത്തുന്ന പുതുതലമുറ
എന്ന വിഷയത്തില്‍
അബ്ദുല്‍ അസീസ് അഷറഫി പാണത്തൂര്‍ മതപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന
ദിക്ര്‍ ഹല്‍ഖക്കും കൂട്ടുപ്രാര്‍ത്ഥനക്കും
എന്‍. പി. എം. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ നേതൃത്വം നല്‍കും.
തുടര്‍ന്ന് അന്നദാനത്തോടെ
ഉറൂസ് സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍
ബേക്കല്‍ ഇംദാദുല്‍ ഇസ്ലാം കമിറ്റിപ്രസിഡന്റ്
നിസാര്‍ ഷാഫി ഹാജി,ഉറൂസ് കമിറ്റി
ചെയര്‍ മാന്‍
ഇക്ബാല്‍ ബേക്കറി,ഖതീബ്
ഷാഫി ബാഖവി,
മുദരീസ്
ആസിഫ് ഹിമമി അഹ്‌സനി ,
മൗലാനാ ഹാഫിള് തൗഹീദ് അല്‍ ഖാസിമി ,പബ്ലിസിറ്റി
കണ്‍വീനര്‍
ഫായിസ് ബേക്കല്‍
എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!