local news

മുന്നാട് ഗവ. ഹൈസ്‌കൂളിന്റെ പതിനഞ്ചാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു

മുന്നാട് : മുന്നാട് ഗവ. ഹൈസ്‌കൂള്‍ 15 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രചാരണ കമ്മിറ്റി തയ്യാറാക്കിയ ലോഗോ നാടന്‍ പാട്ട് കലാകാരനായ ഉദയന്‍ കുണ്ടംകുഴി പ്രധാനാധ്യാപിക കെ.അംബികക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം കെ. ഉമാവതി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ഇ. രാഘവന്‍, മദര്‍ പി ടി എ പ്രസിഡണ്ട് ജ്യോതി മാധവന്‍, പി.വി ശശി മാസ്റ്റര്‍, ഇ.മോഹനന്‍, ജൈവ വൈവിധ്യ കര്‍ഷക അവാര്‍ഡ് ജേതാവ് കരുണാകരന്‍ വിസ്മയ എന്നിവര്‍ സംസാരിച്ചു പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ കാവുങ്കാല്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി.വി രജനി നന്ദിയും പറഞ്ഞു. അര്‍ജുന്‍ പരപ്പയാണ് ലോഗോ തയ്യാറാക്കിയത്.

 

error: Content is protected !!