കാഞ്ഞങ്ങാട് പുസ്തകോത്സവം 23 മുതല്‍; കൊവ്വല്‍പള്ളി എം.വി. ചെറിയമ്പ് മാസ്റ്ററുടെയും എച്ച്.കെ. ദാമോദരന്റെയും പേരിലുള്ള നഗരിയിലാണ് മേള; 23ന് രാവിലെ 10.30 ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പുസ്തകോത്സവം 23 മുതല്‍ 25 വരെ കൊവ്വല്‍പ്പള്ളിയില്‍ നടക്കുമെന്ന് സംഘാടകര്‍ക്ക് അറിയിച്ചു. കൊവ്വല്‍പള്ളി
റോഡരികിലെ ഒഴിഞ്ഞ സ്ഥലത്ത് എം.വി. ചെറിയമ്പ് മാസ്റ്ററുടെയും എച്ച്.കെ. ദാമോദരന്റെയും പേരിലുള്ള നഗരിയിലാണ് മേള. 23ന് രാവിലെ 10.30ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയാകും.നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്റെ അധ്യക്ഷനാവും. ‘ഫാസിസത്തിനെതിരെ അക്ഷര പ്രതിരോധം’ എന്ന വിഷയത്തില്‍ കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. പുസ്തക പ്രകാശനം, മികച്ച കൈയെഴുത്ത് മാസികകള്‍ക്കുള്ള അനുമോദനം എന്നിവയും നടക്കും.
വൈകീട്ട് 5ന് വി. ശശി അനുസ്മരണവും 6.30ന് ‘മാഹേന്ദ്രം’ നാടകവും അരങ്ങേറും. 24ന് എം.വി. ചെറിയമ്പ് മാസ്റ്റര്‍ അനുസ്മരണവും സെമിനാറും, വൈകീട്ട് എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും കുട്ടികളുടെ കലാപരിപാടികളും നടക്കും. 25ന് സമാപനം. സ്റ്റാളുകള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കും. ഗ്രന്ഥശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 35 ശതമാനം വിലക്കിഴിവുണ്ടാകും.പി ദിലീപ് കുമാര്‍, പി.വി കെ പനയാല്‍, ഡോ. പി . പ്രഭാകരന്‍, അഡ്വ പി അപ്പുകുട്ടന്‍, പപ്പന്‍ കുട്ടമത്ത്,കെ ബാലകൃഷ്ണന്‍, സുനീഷ് കക്കാട്ടില്‍, ടി. രാജീവന്‍, സുനില്‍ പട്ടേന സി.വി.ജയരാജന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!