കാഞ്ഞങ്ങാട് : പതിനെട്ടാമത് ഹോസ്ദുര്‍ഗ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ ( ഇസ്ലാമിക കലാ സാഹിത്യ മത്സരം ) ഒക്ടോബര്‍ 20,21 തീയ്യതികളില്‍ കല്ലൂരാവി ബദ്റുല്‍ ഹുദാ മദറസ ശൈഖുല്‍ ജാമിഅ: നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ (ചൊവ്വ) വൈകിട്ട് 4 ന് സയ്യിദ് ജഅഫര്‍ തങ്ങള്‍ ഫൈസി ഖബര്‍ സിയാറത്തിന് നേതൃത്വം നല്‍കും. സംഘാടക സമിതി ചെയര്മാന് പി മുഹമ്മദ് കല്ലൂരാവിയുടെ നേതൃത്വത്തില്‍ റെയ്ഞ്ച് പരിധിയിലെ മുഴുവന്‍ മഹല്ല് നേതാക്കളെയും പങ്കെടുപ്പിച്ച് പതിനെട്ട് പതാകകള്‍ ഉയര്‍ത്തും. ശേഷം മുഴുവന്‍ മദ്റസകൂളില് നിന്നുള്ള ദഫ് , സ്കൗട്ട് , ഉസ്താദുമാര്‍ , മാനേജ് മെന്റ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ , എസ് കെ എസ് ബി വി ഖിദ്മ വളണ്ടിയര്‍മാര്‍ , പൊതു ജനങ്ങള്‍ എന്നിവരെ അണിനിരത്തി വര്‍ണ്ണ ശമ്പളമായ ഘോഷയാത്ര. 5.30 ന് രജിസ്ട്രേഷന്. ശേഷം 6 .45 ന് സമസ്ത ജില്ലാ ഉപാദ്യക്ഷന്‍ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവി ഉദ്ഘാടനം ചെയ്യും. സമിതി ചെയര്മാന് പി മുഹമ്മദ് കല്ലൂരാവി അധ്യക്ഷതനാവും . ബാവാ നഗര്‍ ഖത്വീബ് ഹാഫിസ് ഷംസീര്‍ ഫൈസി കൊടുവള്ളി പ്രാര്‍ത്ഥന നടത്തും. ജനറല്‍ കണ്‍വീനര്‍ സഈദ് അസ്അദി പുഞ്ചാവി ആമുഖ ഭാഷണം നടത്തും. കല്ലൂരാവി ജമാഅത്ത് ഖത്വീബ് ആസിഫ് ദാരിമി അല്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ജനറല്‍ മത്സരങ്ങള്‍ നടക്കും. റെയ്ഞ്ച് ജോയിന്റ് സെക്രട്ടറി ഹാഫിസ് മുഹമ്മദ് ഷഫീഖ് റഹ്മാനി നന്ദി പറയും. 21 ന് രാവിലെ 8 മുതല്‍ വൈകിട്ട് വരെ വിവിധ അദ്ധ്യാപക വിദാര്‍ത്ഥി മത്സരങ്ങള്‍ നടക്കും. രാത്രി 8 ന് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി ഉത്ഘാടനം ചെയ്യും.
റെയ്ഞ്ച് പ്രസിഡന്റ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി അദ്ധ്യക്ഷനാവും.
മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്മാന് സി. കുഞ്ഞാമദ് ഹാജി പാലക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വിതരണം നടത്തും. വിവിധ വിഭാഗങ്ങളുടെ സമ്മാനം കല്ലൂരാവി ജമാഅത്ത് ജനറല്‍ സെക്രട്ടറി റസാഖ് പെരിയോട്ടും കലാ പ്രതിഭ പുരസ്കാരം സംഘാടക സമിതി ട്രഷറര്‍ എ കെ മുഹമ്മദും മുഅല്ലിം ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റ് അസോസിയേഷന് റെയ്ഞ്ച് സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ അരയിയും ഉപഹാര സമര്‍പ്പണം കല്ലൂരാവി ജമാഅത്ത് ട്രഷറര്‍
എം എസ് ഹമീദ് ഹാജിയും സര്‍ട്ടിഫിക്കറ്റ് വിതരണം റെയ്ഞ്ച് ട്രഷറര്‍ റഷീദ് തോയമ്മലും വിതരണം ചെയ്യും. റെയ്ഞ്ച് ജോയിന്റ് സെക്രട്ടറി മുഹയിദ്ധീന്‍ ദാരിമി നന്ദി പറയും.
പത്ര സമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് മുസമ്മില്‍ ഫൈസി ഇര്‍ഫാനി , ജനറല്‍ കണ്‍വീനര്‍ സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍ എ കെ മുഹമ്മദ്, വര്‍ക്കിംഗ് കണ്‍വീനര്‍ ബശീര്‍ അന്ഷിദി പുളിങ്ങോം, റെയ്ഞ്ച് ട്രഷറര്‍ റഷീദ് തോയമ്മല്‍ , കല്ലൂരാവി ജമാഅത്ത് സെക്രട്ടറി റസാഖ് പെരിയോട്ട്, ട്രഷറര്‍ എം എസ് ഹമീദ് ഹാജി, കണ്‍വീനര്‍ ഹാഫിസ് മുഹമ്മദ് ശഫീഖ് റഹ്മാനി എന്നിവര്‍ പങ്കെടുത്തു.
