കാഞ്ഞങ്ങാട്: ഹോസ്ദുര്ഗ് താലൂക്ക് ലൈബ്രറി കൗണ്സില് ചെറുവത്തൂര്ഈസ്റ്റ് മേഖലാ സമിതിയുടെ നേതൃത്വത്തില് മയിച്ച എ.കെ ജി വായനശാലയില് വെച്ച് സര്ഗ്ഗോത്സവം 2026 നടത്തി. ചെറുവത്തൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി . നാരായണന് ഉദ്ഘാടനം ചെയ്തു. കെ എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
എച്ച്ടി എല് സി അംഗം ടി.തമ്പാന്, കെ. ബാലകൃഷ്ണന്, കെ. രാജേഷ്
കെ. രാജീവന് എന്നിവര് സംസാരിച്ചു. കണ്വീനര് ഉണ്ണികൃഷ്ണന് കണ്ണംകുളം സ്വാഗതം പറഞ്ഞു.
സമാപനത്തില് ഹോസ്ദുര്ഗ് ലൈബ്രറി കൗണ്സില് സെക്രട്ടറി വേണുഗോപാലന് മാസ്റ്റര് വിജയികള്ക്കുള്ള സമ്മാനങ്ങള് വിതരണം ചെയ്തു. മധുസൂദനന് മാസ്റ്റര് അദ്ധ്യക്ഷത വഹിച്ചു. പി.പി ബാലകൃഷ്ണന് മാസ്റ്റര് സ്വാഗതവും വിപിന് കൃഷ്ണന് നന്ദിയും പറഞ്ഞു
പത്ത് വായനശാലകളില് നിന്നുമായി 60 ഓളം കുട്ടികള് മത്സരത്തില് പങ്കെടുത്തു. എ.കെ.ജി വായനശാല പുതിയ കണ്ടംഓവറോള് കിരീടം നേടി.
എ.കെ.ജി വായനശാല കണ്ണങ്കൈരണ്ടാം സ്ഥാനവും നേടി.
