മനുഷ്യ സമൂഹത്തിന്റെ മോചനത്തിനായി വിശ്വാസികളുടെ നിരന്തര ഇടപെടലുകള്‍ വേണം:ഹകീം നദ്വി; ഹിറാ മസ്ജിദ് കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട്: പ്രവാചക ദൗത്യം ഏറ്റെടുത്ത് ജന ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ വിശ്വാസികള്‍ ബാധ്യസ്ത്ഥരാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹകീം നദ്വി.
കാഞ്ഞങ്ങാട് ഹിറ മസ്ജിദ് കുടുംബ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമൂഹത്തിന്റെ സംഘടിത ശക്തി ഉമ്മത്തിന്റെ പൊതുവികാരം ഉള്‍കൊള്ളുന്നതായിരിക്കണമെന്നും സംഘടിത സമൂഹത്തിന് മാത്രമേ ദൗത്യ നിര്‍വ്വഹണത്തില്‍ കര്‍മ്മനിരതരാവാന്‍ സാധ്യമാവുകേയുളളു എന്ന് മുഖ്യപ്രഭാഷണം നടത്തിയ ചെമ്മനാട് ജുമാമസ്ജിദ് ഖത്തീബ് വി.എം.അബ്ദുസലാം മൗലവി അല്‍ ഖാസിമി പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ സംസ്ഥാന തല പരീക്ഷകളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള പാലായി അദ്ധ്യക്ഷനായി.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് പി.എസ്.അബ്ദുള്ള, ഹിറ മസ്ജിദ് ഖത്തീബ് നാസര്‍ ചെറുകര, ഹിറ ട്രസ്റ്റ് സെക്രട്ടറി ടി.മുഹമ്മദ് അസ്ലാം എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സ്വാഗതം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ സംഗമത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!