കാഞ്ഞങ്ങാട്: എസ് കെ ജെ എം അജാനൂര് റേഞ്ച് 18 മാത് മുസാബഖ ഇസ്ലാമിക കലാ സാഹിത്യമത്സരം
ഒക്ടോബര് 20,21 തീയ്യതികളില് അജാനൂര് കടപ്പുറം ശംസുല് ഉലമ നഗറില് മഅ്ദനുല് ഉലൂം ഹയര്സെക്കണ്ടറി മദ്റസയില് വെച്ച് നടക്കുമെന്ന് സംഘാടകര് ഭാരവാഹികള് വാര്ത്ത സമ്മേളനത്തില് അറിയിച്ചു.
20ന് രാവിലെ 8ന് സംഘാടകസമിതി ചെയര്മാന് എം.എം ഹാരിസ് പതാക ഉയര്ത്തും. കലാ മത്സരങ്ങള്
രാജ്മോഹന് ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്യും. 21 ന് നടക്കുന്ന സമാപനം എസ് കെ ജെ എം
ജില്ലാ പ്രസിഡണ്ട് തങ്ങള് ഓലമുണ്ട ഉദ്ഘാടനം ചെയ്യും. 500 ഓളം മത്സരാര്ത്ഥികള് പരിപാടിയില് സംബന്ധിക്കും.
പരിപാടിയുടെ പ്രചരണാര്ത്ഥം 18 ന് വൈകിട്ട് ഇട്ടമ്മലില് നിന്നുംആരംഭിക്കുന്ന മുസാബഖ കലാ ജാഥ
എ ഹമീദ് ഹാജി ബ്ലാക്ക് ഓഫ് ചെയ്യും. 19 ന് വൈകിട്ട് നടക്കുന്ന സായാഹ്ന സംഗമം മദ്രസ മാനേജ് മെന്റ്മെമ്പര് കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്യും. എസ് കെ ജെ എം ജില്ലാസെക്രട്ടറി അഷറഫ് ദാരിമി പള്ളങ്കോട് മുഖ്യാതിഥിയാകും. തുടര്ന്ന് നടക്കുന്ന ഇശ്ഖ്മജ്ലിസിന് അബ്ദുല് റഹ്മാന് ദാരിമി വെള്ളിമുക്ക് നേതൃത്വം നല്കും.
മദ്രസ മാനേജ്മെന്റ് മെമ്പര് അബ്ദുള്ള ആവിക്കല്, യുഎഇ സെക്രട്ടറി കെ പി സമദ് എന്നിവര് സംബന്ധിക്കും.
വാര്ത്താസമ്മേളനത്തില് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല ഹാജി, സെക്രട്ടറി കെ എം ശിഹാബ്,
ജനറല് കണ്വീനര് സഈദ് ദാരിമി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എംഎം ഹാരിസ്,കോഡിനേറ്റര് യു വി ബഷീര്, റിസപ്ഷന് കമ്മിറ്റി ചെയര്മാന് കെ പി സമദ്,കണ്വീനര് ലത്തീഫ് പാലായി, ജമാഅത്ത് ഖത്തീബ് അബ്ദുറഹിമാന് ദാരിമി ,റെയിഞ്ച് മാനേജ്മെന്റ് സെക്രട്ടറി നൗഷാദ് കൊത്തിക്കാല്,മദ്രസ മാനേജ് മെന്റ് മെമ്പര് അബ്ദുള്ള ഹാജി
എന്നിവര് സംബന്ധിച്ചു.
