കരിന്തളം:ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പണി പൂര്ത്തീകരിച്ച കുമ്പളപ്പള്ളി- മൂര്ഖന് വള്ളി പാലത്തിന്റെ ഉദ്ഘാടനം
ഒക്ടോബര് 20 ചൊവ്വാഴ്ച
വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം നിര്വഹിക്കും.
കിനാനൂര്- കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന് അധ്യക്ഷത വഹിക്കും. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതിയായി.
സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം രാജന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്
കെ. അനിത അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം പി. ലത ,കയനി മോഹനന്,പി. ലോജിത്ത്,
എന് സിന്ധു,കെ രാമനാഥന്,എ രാജന്,
കുര്യാകോസ് മൂഴിപ്പാറ എന്നിവര് സംസാരിച്ചു.വാര്ഡ് അംഗം വിവി യശോദ സ്വാഗതവും
വി വി രാജ മോഹനന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്
വി വി യശോദ (ചെയര്പേഴ്സണ്)
പി . ലത ( വൈസ് ചെയര്പേഴ്സണ്),
വി.വി രാജ മോഹനന് (കണ്വീനര്)
എന് സിന്ധു ( ജോ. കണ്വീനര്).
