മുഖ്യതെരത്തെടുപ്പ് കമ്മീഷണര്‍ രാജി വെക്കുക: സിപിഐ ജില്ലാ കൗണ്‍സില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി; സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മുഖ്യതെരത്തെടുപ്പ് കമ്മീഷണര്‍ രാജി വെക്കുക സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപെട്ട് നടക്കുന്ന പ്രക്ഷോഭത്തെ കേന്ദ്ര ഭരണകൂടം അടിച്ചമര്‍ത്തി ചോരയില്‍ മുക്കി കൊല്ലാന്‍ നടത്തുന്ന ശ്രമത്തെ എന്തു വിലകൊടുത്തും ചെറുത്തുതോല്പിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു അഭ്യര്‍ത്ഥിച്ചു. സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ വി കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി എം അസിനാര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ എസ് കുര്യാക്കോസ്, എം കുമാരന്‍ എക്‌സ് എം എന്‍ എ , പി വിജയകുമാര്‍, മുകേഷ് ബാലകൃഷ്ണന്‍, പാര്‍ട്ടി മണ്ഡലം സെക്രട്ടറിമാരായ എന്‍ ബാലകൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, എന്‍ പുഷ്പരാജന്‍, സി വി വിജയരാജ്, അഖിലേന്ത്യാ കിസാന്‍ സഭ നേതാകളായിട്ടുള്ള കെ പി സഹദേവന്‍, കെ കുഞ്ഞിരാമന്‍.എ ദാമോധരന്‍ എ ഐ ടി യു സി , മഹിളാസംഘം ജില്ലാ പ്രസിഡണ്ട് രേണുക ഭാസ്‌കരന്‍, കെ കെ .സോയ, എ ഐ എസ് എഫ് . ജി വിഷ്ണു എഐവൈഎഫ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!