നാട്ടുകാരുടെ പ്രാര്‍ത്ഥന വിഫലമായി: രാജേഷ് മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. നാട്ടുകാരും വിവിധ സംഘടനകള്‍ ചികില്‍സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് മരണം.
ചുള്ളിക്കര പൂടംകല്ല് അയ്യങ്കാവ് മുണ്ടമാണിയിലെ പരേതനായ വിജയന്റെയും മകന്‍ രാജീവന്‍ ( 42 ) ആണ് അന്തരിച്ചത്. മാസങ്ങളായി മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അടുത്തിടെ രോഗം മൂര്‍ഛിച്ചു.
മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ മൃതദേഹം രാവിലെ അയ്യങ്കാവിലെ സഹോദരിയുടെ വീട്ടിലും 10 മണി മുതല്‍ മുണ്ടമാണിയിലെ സ്വന്തം വസതിയിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 11 മണിക്ക് സംസ്‌കാരം. ഭാര്യ : നിഷ. സഹോദരങ്ങള്‍: രാജിമോള്‍, രജനി മോള്‍.

 

error: Content is protected !!