ഡോ. ആര്‍. ജയപ്രകാശ് കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍

കാസര്‍കോട്: ഡോ. ആര്‍. ജയപ്രകാശ് കേരള കേന്ദ്ര സര്‍വകലാശാലാ രജിസ്ട്രാര്‍. പത്തനംതിട്ട പന്തളം സ്വദേശിയായ ഡോ. ആര്‍. ജയപ്രകാശ് സര്‍വകലാശാലയുടെ ആറാമത് രജിസ്ട്രാറാണ്. പരേതരായ രാജഗോപാല പിള്ളയുടെയും സരസമ്മയുടെയും മകനായ അദ്ദേഹം ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 28 വര്‍ഷം ഫിസിക്സ് വിഭാഗം അധ്യാപകനായിരുന്നു. കേരള കേന്ദ്ര സര്‍വകലാശാലയുടെ മുന്‍ പരീക്ഷാ കണ്‍ട്രോളറാണ്. രജിസ്ട്രാറുടെയും ഫിനാന്‍സ് ഓഫീസറുടെയും താല്‍ക്കാലിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ ലീന ഡി മോഹന്‍. മകള്‍: ദേവാംഗന

 

error: Content is protected !!