ബദിയഡുക്ക: പ്ലസ് ടു വിദ്യാര്ത്ഥിനിയെ കിടപ്പുമുറിയിലെ ഫാനില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
വാര്ക്കൂടുലൂ കണിയാന്മൂലയിലെ ജയറാം- ബിന്ദു ദമ്പതികളുടെ മകള് ധനുഷ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ഷാള് ഉപയോഗിച്ച് ധനുഷ ഫാനില് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ഉടന് താഴെയിറക്കി ചെര്ക്കളയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ജനറല് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ബന്ധുവായ എം. രതീഷ് നല്കിയ പരാതിയില് ബദിയഡുക്ക പോലീസ് കേസെടുത്തു. സഹോദരങ്ങള്: ധന്യ, ധനുഷ് (കണ്ണന്).
