ചിറ്റാരിക്കാല്‍: വൈ എം സി എ സ്ഥാപകന്‍ സര് ജോര്‍ജ് വില്ല്യംസിന്റെ 205-ാം ജന്മദിനം വൈ എം സി എ കാസര്‍കോട് ജില്ലാ ഘടകം ആഘോഷിച്ചു. മണ്ഡപം വൈ എം സി എ യുടെ ആഭിമുഖ്യത്തില്‍ സ്റ്റെല്ലാമാരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് സി എം ബൈജു അധ്യക്ഷത വഹിച്ചു. മണ്ഡപം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.വര്‍ഗീസ് ചെരിയംപുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മിഷന് ആന്റ് ഡവലപ്പ്മെന്റ് സ്റ്റാന്റിംഗ് കമ്മറ്റി ജില്ലാ കണ്‍വീനര്‍ ജോയി കളരിക്കല്‍, ജോര്‍ജ് വില്ല്യംസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈ എം സി എ ജില്ലാ വൈസ് ചെയര്മാന് ബിനോ വര്‍ഗ്ഗീസ് മാടപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ റോജി മാത്യൂ, വനിതാഫോറം ചെയര്‍പേഴ്സണ്‍ മേഴ്സിക്കുട്ടി ജോര്‍ജ്, മണ്ഡപം വൈ എം സി എ ട്രഷറര്‍ കെ ജെ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡപം വൈ എം സി എ പ്രസിഡണ്ട് സിവിക്കുട്ടി വര്‍ഗ്ഗീസ് സ്വാഗതവും, സെക്രട്ടറി സജി ജോസഫ് നന്ദിയും പറഞ്ഞു.
