ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ടി കെ പ്രഭാകരന്‍ ഏറ്റുവാങ്ങി

കാഞ്ഞങ്ങാട് :കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ നീതി ആയോഗിന് കീഴിലുള്ള ഭാരത് സേവക് ദേശീയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരന്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് അഖിലേന്ത്യ ചെയര്‍മാന്‍ ഡോ. ബി എസ് ബാലചന്ദ്രന്‍ പുരസ്‌കാരം നല്‍കി. മാധ്യമ മേഖലയിലും കലാ സാഹിത്യ രംഗങ്ങളിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.ദേശാഭിമാനി കാഞ്ഞങ്ങാട് ഏരിയ റിപ്പോര്‍ട്ടറാണ്.

 

error: Content is protected !!