പ്രശസ്ത തബലിസ്റ്റ് ലോഹിതാക്ഷന്‍ അന്തരിച്ചു

പള്ളിക്കര :പ്രശസ്ത തബലിസ്റ്റ് ലോഹിതാക്ഷന്‍ (70) അന്തരിച്ചു. പള്ളിക്കര പാക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട്, അതിയാമ്പൂര്‍ സ്വദേശിയായ ലോഹിതാക്ഷന്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: പ്രമോദിനി(പാക്കം). മക്കള്‍: ഹരിത (ബംഗ്‌ളൂരു), അമൃത (അസി. മാനേജര്‍ ഗ്രാമീണ്‍ ബാങ്ക് കോഴിക്കോട്). സഹോദരങ്ങള്‍: രാജേന്ദ്രന്‍ (ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥന്‍, വെള്ളിക്കോത്ത്), സത്യാവതി (മല്ലം), ഹേമാവല്ലി (മേല്‍പ്പറമ്പ്), പരേതരായ കുഞ്ഞിക്കണ്ണന്‍, ലക്ഷ്മി, ഗായത്രി ദേവി. 1978- 80 കാലത്ത് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ‘സര്‍ഗം’ഓര്‍ക്കസ്ട്രയിലെ പ്രമുഖ തബലിസ്ററായിരുന്നു ലോഹിതാക്ഷന്‍. പരേതനായ സംഗീതജ്ഞന്‍ ഉണ്ണികൃഷ്ണന്‍ പരപ്പയുടെ നിരവധി ഭക്തി ഗാന സദസുകളിലും ഭക്തിഗാന കാസറ്റുകളിലും തബല വായിച്ചിട്ടുണ്ട്. പ്രശസ്ത നാടക സംവിധായകന്‍ പപ്പന്‍ ശ്യാമളാലയത്തിന്റെ നിരവധി അമേച്വര്‍ നാടകങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചുണ്ട്.
കെ എന്‍ കീപ്പേരിയുടെ കഥാപ്രസംഗവേദികളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സാന്നിധ്യയിരുന്നു ലോഹിതാക്ഷന്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദ ഗാനത്തില്‍ നിരവധി തവണ സമ്മാനം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂള്‍ ടീമിന്റെ മുഖ്യ പരിശീലകരില്‍ ഒരാളായിരുന്നു പ്രശസ്ത ഗായകനായ അരവിന്ദാക്ഷന്‍, രഘുപണിക്കര്‍ പെരിയ, അശോകന്‍, ജയിന്‍ ജോണ്‍, പിന്നണി ഗായിക മിന്‍മിനി എന്നിവരുടെ ഗാനമേളകളില്‍ മുഖ്യ തബല വാദകനായും ശ്രദ്ധ നേടിയിരുന്നു.

 

error: Content is protected !!