കാഞ്ഞങ്ങാട്: സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനു മുന്നോടിയായി സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമവും പഴയകാല പ്രവര്‍ത്തകരെ ആദരിക്കലും നടന്നു. ഉദയം കുന്നില്‍ നടന്ന സംഗമം സിപിഐഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കരുണാകരന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് എം രാഘവന് അധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ മുഖ്യപ്രഭാഷണം നടത്തി. പി അപ്പുക്കുട്ടന്,കെ വി രാഘവന്, എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി സംഘാടകസമിതി കണ്‍വീനര്‍ എന്‍ ഗോപി സ്വാഗതം പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി ദീര്‍ഘകാലമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിക്കുന്ന മുന്‍കാല പ്രവര്‍ത്തകരെയും , കലാമേഖലയില്‍ തിളങ്ങിയ നെല്ലിക്കാട്ട് മാങ്ങോട്ട ഇ പി ആരോമല്‍ എന്നിവരെ ആദരിച്ചു റിഥം മടിക്കൈ ഫോക്ക് ബാന്റ് ഗാനമേളയും അരങ്ങേറി
