പെരിയ:ലെന്‍സ് ഫെഡ് – ഏഷ്യാനെറ്റ് എന്‍ജിനീയേര്‍സ് അവാര്‍ഡ് ജേതാക്കളായ എന്‍ജിനീയര്‍ വി.കെ. ജോയ് (മികച്ച സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡിസൈനര്‍), എന്‍ജിനിയര്‍ കെ ദിനേശന്‍ (മികച്ച പുനഃ നിര്‍മ്മാണം ), എന്‍ജിനിയര്‍ അഖില്‍ പി .വി. (മികച്ച ജില്ലാ ഡിസൈനര്‍), എന്നിവരെ കാസര്‍കോട് ജില്ലാ ലെന്‍സ് ഫെഡ് കമ്മിറ്റി അനുമോദിച്ചു. പരിപാടി സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.വി. വിനോദ് കുമാര്‍ അധ്യക്ഷനായി, സംസ്ഥാന ജോ.സെക്രട്ടറി എം വിജയന്‍, സംസ്ഥാന സമിതി അംഗങ്ങളായ സെബാസ്റ്റ്യന്‍ ടി. ജെ , അനില്‍ കുമാര്‍ എം.വി, പി.കെ വിനോദ് , ഇ .പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.രാജന്‍ സ്വാഗതവും, മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ട്രൈയിനര്‍ ജയദീര്‍ പാനേല്‍ സംഘടന ക്ലാസ്സെടുത്തു.
