കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജ മഹോത്സവത്തിന് ഭാഗമായിക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കുള്ള അന്നദാനംപ്രസാദം ഒരുക്കാന്‍ അഗ്രശാലയില്‍ ദീപം തെളിക്കല്‍ ഭക്തിയുടെ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്ര ശ്രീകോവില്‍ നിന്നും തെളിച്ച ദീപം ക്ഷേത്രമേല്‍ശാന്തി പുതുമന സുബ്രഹ്മണ്യന് നമ്പൂതിരി അടുപ്പുകളില്‍ പകര്‍ന്നു. ദീപാ ഗോള്‍ഡ് ചെയര്മാന് എം. നാഗരാജ് ആദ്യ ദീപം തെളിച്ചു. സി.ഹരിപ്രസാദ് പെരിയ ,പച്ചക്കറി സണ്‍സ്
എച്ച്. ഗുരുദത് പൈ, ഐശ്വര്യ കുമാരന്,ക്ഷേത്ര ട്രസ്റ്റി ചെയര്മാന് എം. മുകുന്ദ പ്രഭു,ക്ഷേത്ര നവീകരണം സെക്രട്ടറി
ഡി. പി .ഗംഗാധരന് , ഗായത്രി വിജയന്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി. ഗണേശന് , ജനറല്‍ സെക്രട്ടറി എച്ച്. എന്‍ രാജേഷ്, കൗണ്‍സിലര്‍മാരായ എം എ. രേഷ്മ, എച്ച് ആര്.സുകന്യ, എം പ്രശാന്ത്. ഭക്ഷണ കമ്മിറ്റി ചെയര്മാന്
എച്ച്.പി പ്രശാന്ത് കുമാര്‍, എച്ച് ശങ്കരന്, സേവാ സമിതി പ്രസിഡന്റ് രാജേഷ് പ്രസാദ്, സെക്രട്ടറി എച്ച്.രാജേഷ്,
ഫിനാന്‍സ് ചെയര്മാന് ഹരീഷ് ഹെഗ്ഡെ, വിവിധ സബ് കമ്മ കമ്മിറ്റി ചെയര്മാന്മാരായ ഉദയന്‍ ,അജയന്, എച്ച്. ബാബു, ക്ഷേത്ര ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, സേവാസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. 11 ദിവസങ്ങളില്‍ ആയി നടക്കുന്ന ഉത്സവത്തിന് പത്തായിരം മുതല്‍ പതിനഞ്ചായിരം വരെ ഭക്തജനങ്ങള്‍ക്കാണ് മാരിയമ്മന്‍ സേവാസമിതിയാണ് ഭക്ഷണം ഒരുക്കുന്നത്.
