മോഹനം ഗുരുസന്നിധിയില്‍ നവരാത്രി ആഘോഷം ഭക്തിസാന്ദ്രം

കോട്ടപ്പാറ: സംഗീതത്തിന്റെ ആത്മീയ തീര്‍ത്ഥമായി കൊടവലം മോഹനം ഗുരുസന്നിധിയില്‍ നവരാത്രി ആഘോഷം ഭക്തിസാന്ദ്രമായി നടന്നു.വിവിധ സംഗീത പരിപാടികളോടെ നടന്ന ആഘോഷത്തില്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ മാഷും ശിഷ്യരായ ടി.പി. സോമശേഖരന്‍, മനോജ് പയ്യന്നൂര്‍, രാജേഷ് തൃക്കരിപ്പൂര്‍, ഈശ്വരന്‍ നമ്പൂതിരി, നരേന്ദ്രന്‍ നീലേശ്വരം, ഗോപി പട്ടേന, സുധീര്‍കുമാര്‍, ജയഭാരതി കാസര്‍കോട്, നന്ദന നമ്പ്യാര്‍, എ.കെ. തൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നവരാത്രി കൃതികള്‍ ആലപിച്ചു. തുടര്‍ന്ന് ഗുരുസന്നിധി അംഗങ്ങളുടെ സംഗീതാര്‍ച്ചനയും ഉച്ചകഴിഞ്ഞ് ഗണരാജ് കാര്‍ളെ, എസ്. നവനീത് കൃഷ്ണന്‍ എന്നിവരുടെ വയലിന്‍ ഡ്യൂയറ്റും നടന്നു.

 

error: Content is protected !!