മുള്ളേരിയ: അക്കാദമിക മികവിനൊപ്പം ദേശസ്‌നേഹവും സാംസ്‌കാരിക മൂല്യങ്ങളും വളര്‍ത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് കാലത്തിന്റെ ആവശ്യമെന്ന് വിദ്യാശ്രീ രക്ഷാധികാരി രവീശ തന്ത്രി കുണ്ടാര്‍. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ‘വിദ്യാ തരംഗ്’ മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം അധ്യക്ഷന്‍ കരുണാകരന്‍ നായര്‍ അധ്യക്ഷനായി. സിനിമാ താരവും ദേശീയ അവാര്‍ഡ് ജേതാവുമായ രൂപശ്രീ വോര്‍ക്കാടി മുഖ്യാതിഥിയായി. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനനി, വിദ്യാനികേതന്‍ ജില്ലാ ഉപാധ്യക്ഷന്‍ വിട്ടല്‍ ഭട്ട്, ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി അധ്യക്ഷന്‍ രംഗനാഥ റാവു, വിദ്യാശ്രീ ശിക്ഷണ കേന്ദ്രം പ്രസിഡന്റ് ഗണേഷ് വത്സ, ജില്ലാ സെക്രട്ടറി ജയകുമാര്‍ നെല്ലിത്തറ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ വേണുഗോപാലന്‍ നായര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ശാരദ ടീച്ചര്‍ നന്ദിയും പറഞ്ഞു.വിദ്യാതരംഗ് 26 ന്റെ ലോഗോ രൂപ കല്‍പ്പന ചെയ്ത വിദ്യാശ്രീ ശിക്ഷണ കേന്ദ്രം വിദ്യാര്‍ഥിനി കുമാരി എച്ച് എസ്. വംശിക്ക് ജില്ലാ രക്ഷാധികാരി കെ ഹരിഹരന്‍ ഉപഹാരം നല്‍കി. മൂന്ന് വേദികളിലായി നടന്ന കലോത്സവത്തില്‍ ജില്ലയിലെ 18 വിദ്യാലയങ്ങളില്‍ നിന്നായി 600 ഓളം പ്രതിഭകള്‍ പങ്കെടുത്തു.
