കാസര്‍കോട്: കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സൗജന്യ ഫൈബ്രോ സ്‌കാന്‍ പരിശോധനയും വിദഗ്ദ്ധ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് കണ്‍സള്‍ട്ടേഷനും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13-ന് ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12.30 വരെയാണ് സൗജന്യ പരിശോധനാ ക്യാമ്പ് നടക്കുക. കരള്‍ രോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയുടെ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന വേദനരഹിതമായ അള്‍ട്രാ സൗണ്ട് സാങ്കേതികവിദ്യയാണ് ഫൈബ്രോ സ്‌കാന്‍. കരളിന്റെ ഉറപ്പും കൊഴുപ്പിന്റെ അളവും കോശങ്ങള്‍ക്കുണ്ടായ തകരാറുകളും കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്ന വിദഗ്ദ്ധ പരിശോധനയാണ് ഫൈബ്രോ സ്‌കാന്‍.
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍, ഹെപ്പറ്റൈറ്റിസ്-ബി, സി ബാധിതര്‍, മദ്യപാന ശീലമുള്ളവര്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് (ല്‍.എഫ്.ടി) രക്തപരിശോധനാ ഫലങ്ങളില്‍ വ്യത്യാസമുള്ളവര്‍ എന്നിവര്‍ക്ക് ഈ പരിശോധന ഏറെ ഫലപ്രദമാണെന്ന് ആശു…
ഇഗ്‌നോ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കോട്ടപ്പാറ: ഇഗ്‌നോ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമായ കോട്ടപ്പാറ സനാതന ആര്‍ട്‌സ് ആന്റ്‌സയന്‍സ് കോളേജില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ളതീയതി ഒക്ടോബര്‍ 13വരെ നീട്ടിയിരിക്കുന്നു. ഇഗ്‌നോ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9995571654.
