ബളാന്തോട് : സനാതന ധര്‍മ്മം ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമല്ലെന്നും ഇത് വൈവിധ്യങ്ങളുടെ കലവറയാണെന്നും ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സനാതധര്‍മ്മം പ്രചരിക്കുകയാണ്. സനാതന ധര്‍മ്മത്തിന്റെ മഹിമ ലോക രാജ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ എല്ലാ മേഖലയിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തെ തകര്‍ക്കാനുള്ള ശ്രമമാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നതെന്നും, അയോധ്യ ക്ഷേത്രത്തിന് എതിരായി പ്രചരിക്കുന്ന പല തെറ്റായ പ്രചരണങ്ങളും ഇതിന്റെ ഭാഗമാണെന്നും സ്വാമികള്‍ പറഞ്ഞു. ഇന്നത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ ഭാരതത്തില്‍ ജനാധിപത്യ സ്ഥാപനങ്ങളിലെ വിശ്വാസ്യത തകര്‍ത്ത് രാഷ്ട്രത്തെ തകര്‍ക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നെന്നും സ്വാമികള്‍ പറഞ്ഞു. ബളാംതോട് മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ അഞ്ച് ദിവസങ്ങളിലായി നടന്നു വരുന്ന ‘ചിദാനന്ദം 2026 ‘ധര്‍മ്മ പ്രഭാക്ഷണ പരമ്പരയിലെ സമാപന ദിവസത്തില്‍
ഭക്തരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
