അമ്പലത്തറ: അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ 2, 3, 4 തീയതികളില്‍ നടക്കുന്ന 65-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി ‘കലാരവം’ സംഘടിപ്പിച്ചു.
ജനപ്രതിനിധികള്‍, പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സംഘാടക സമിതി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന മഹാസംഗമമായി കലാരവം മാറി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സവിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. ജയകുമാര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി.വി. രാജേഷ് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കലോത്സവത്തിന്റെ ഭാഗമായി 31-ന് പാറപ്പള്ളിയില്‍ നിന്ന് സ്കൂളിലേക്ക് കലവറ,സാംസ്കാരിക ഘോഷയാത്ര നടത്തും.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാരായണന് മാടിക്കാല്‍, സിന്ധു പത്മനാഭന്, കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ദീപ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.വി. മിനി, അംഗങ്ങളായ സി. കൃഷ്ണകുമാര്‍, കെ. സുനിത, എം. രേഖ, കെ. ബിന്ദു, കെ. ലീല,കോടോത്ത് അംബേദ്കര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പിഎം ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് സക്കറിയ സ്വാഗതവും എസ്.എം.സി ചെയര്മാന് എന്‍. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
