സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉന്നതങ്ങളിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും ഒരു വനിത; സംസ്ഥാന ജയില്‍ ഉപദേശക ബോര്‍ഡ് അംഗമായി ധന്യാ സുരേഷിനെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: സംസ്ഥാന ജയില്‍ ഉപദേശക ബോര്‍ഡ് അംഗമായി ധന്യാ സുരേഷിനെ തിരഞ്ഞെടുത്തു .
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉന്നതങ്ങളിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും എത്തുന്ന ആദ്യ വനിതയാണ്
ധന്യാ സുരേഷ്. ജയിലുകളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള സംസ്ഥാന ജയില്‍ ഉപദേശക ബോര്‍ഡ്, ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസം ഘടിപ്പിച്ചു. തടവുകാരുടെ മോ ചനം, പരോള്‍ ഒഴികെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുകയാണു ബോര്‍ഡിന്റെ ചുമതല. ആഭ്യ ന്തരമന്ത്രിയാണു ചെയര്‍മാന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ അവ സാന കാലത്താണു ബോര്‍ഡ് ആദ്യമായി രൂപീകരിച്ചത്. ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍,ചീഫ് സെക്രട്ടറി, എം പി മാരായ ഡീന്‍ കുര്യാക്കോസ്, അബ്ദുള്‍ സമദ് സമദാനി, എം എല്‍ എ മാരായ
ടി ജെ വിനോദ്, സി രവീന്ദ്രനാഥ്, കെ. കെ. രമ , ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍,ജയില്‍ ഡിഐജി ഡോ. എന്‍.എസ്.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ അടങ്ങിയതാണ് സംസ്ഥാന ജയില്‍ ഉപദേശക സമിതി. കാസര്‍കോട് ഡി.സി. സി. ജനറല്‍ സെക്രട്ടറി കൂടിയായ ധന്യ സുരേഷ് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗംഗാധരന്‍ നായര്‍ പെരിയയുടെ മകളാണ്.

 

error: Content is protected !!