കാറഡുക്ക: കാടകം ചന്ദനടുക്കം ചീരുംബാ ഭഗവതി ക്ഷേത്രം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. കാസര്‍കോട് എ ഡി എം പി ഉദയ കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് അശോകന്‍ കര്‍മ്മന്തോടി അധ്യക്ഷനായി. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ജനനി മുഖ്യാതിഥിയായി. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജി സി ഷാജു, ശശിധരന്‍ സുമംഗലി, ഉമേശന്‍. എ, ശ്രീധരന്‍ പാണൂര്‍, കൃഷ്ണന്‍.പി.സി, പുരുഷോത്തമന്‍ അടുക്കം, ജയന്‍ ചന്ദനടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
