നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ എംഡിഎംഎ വേട്ട: രണ്ട് യുവാക്കള്‍ പിടിയില്‍

നീലേശ്വരം. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ എംഡിഎംഎ വേട്ട  ഉള്ളാള്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്നും അരക്കിലോളം എം ഡി എം എ പിടികൂടിയതായി അറിയുന്നു.
നീലേശ്വരം സിഐ പ്രശാന്തും ഹോസ്ദുര്‍ഗ് സി ഐ കെ പി ഷൈനും സംഘവും പിടികൂടി. ഇവരില്‍ നിന്നും പഞ്ചാബില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന എംഡിഎംഎആണ് പിടികൂടിയത്. ഇവരുടെ രണ്ട് സഹായികളും വലയിലായതായി സൂചനയുണ്ട്. എംഡി എം എ ഏറ്റുവാങ്ങാന്‍ നീലേശ്വരത്ത് കാത്തുനിന്ന രണ്ടുപേരാണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ജില്ലാ പോലീസ് സൂപ്രണ്ട് പി നിതിന്‍ രാജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി എം വി അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട.

 

error: Content is protected !!