പൂച്ചക്കാട് : സി പി എം കീക്കാന്‍ ബ്രാഞ്ച് കമ്മിറ്റിയ്ക്ക് വേണ്ടി തോട്ടത്തില്‍ നിര്‍മ്മിച്ച ഇ എം എസ് ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി സംഘാടക സമിതി രൂപികരിച്ചു. യോഗം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ വി കരുണാകരന്‍ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ആര്‍ ബാലന്‍ സ്വാഗതം പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം കുമാരന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, കെ വി ഭാസ്‌ക്കരന്‍, ടി കെ സുധാകരന്‍, വാര്‍ഡ് മെമ്പര്‍ സൗമിനി ടീച്ചര്‍,കുമാരന്‍, സൂരജ് പള്ളിപ്പുഴ, ടി സി സുരേഷ്, വി. ചന്ദ്രന്‍, പ്രദീപ് കട്ടാമ്പള്ളി, വാസു കട്ടാമ്പള്ളി, എന്‍ സുരേഷ്, സുഭാഷ് തോട്ടം, ജിതിന്‍ തോട്ടം,രാജേഷ് തോട്ടം എന്നിവര്‍ സംസാരിച്ചു. ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു. സംഘാടക സമിതി ഭാരവാഹികള്‍ : കെ വി കരുണാകരന്‍ (ചെയര്‍മാന്‍), ആര്‍ ബാലന്‍ (ജനറല്‍ കണ്‍വീനര്‍), വി ശിവാനന്ദന്‍ (ട്രഷറര്‍)
