വിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ജനശക്തി കോണ്‍ഗ്രസ്; ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനശക്തി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് രാജ്‌റസിഡന്‍സി ഹോട്ടലില്‍ ചേര്‍ന്ന യോഗം ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സബീര്‍ചക്കരപറമ്പ് അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്‍ , ഹരിദാസ് , മിഷാല്‍ റഹ്‌മാന്‍ കുമ്പള, ഉദയന്‍ , എ ബഷീര്‍, കെ.കെ.റാഷിദ്, മുഹമ്മദ് കുഞ്ഞ് ഉപ്പള, രമേശന്‍ ഉദുമ, കെ.കെ. ചന്ദ്രന്‍, ഷമീര്‍ ഉപ്പള എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റി രൂപീകരിച്ചു. അനസ് ബേക്കല്‍ (പ്രസിഡന്റ്), രാജന്‍ ബാബു രാവണേശ്വരം, ഷെരിഫ് ബേക്കല്‍,
(വൈസ് പ്രസിഡന്റ് മാര്‍), പി.ജെ.ജില്‍സണ്‍. (ജനറല്‍ സെക്രട്ടറി) , രാജന്‍ബേക്കല്‍, മുക്താര്‍കൊളവയല്‍
(ജോയിന്റ് സെക്രട്ടറിമാര്‍), വേല്‍മുരുകന്‍ (ട്രഷറര്‍),

 

error: Content is protected !!