പെരിയ: മലബാറിലെ ആചാര സ്ഥാനീകരുടെ പെന്ഷന് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. ജീവിതത്തില്‍ പ്രതിഫലമില്ലാതെ ജീവിതം ഉപാസനയാക്കി മാറ്റിയ ആചാര സ്ഥാനീകരുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മലബാറിലെ അനുഷ്ഠാനങ്ങളും ആചാരങ്ങളും സംസ്ക്കാരവും നിലനിര്‍ത്താന്‍ ഈ വിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തേണ്ടതുണ്ട്.
പെരിയ ചാണവളപ്പില്‍ കുട്ടിവെളിച്ചപ്പാടന് സ്മാരക പുരസ്ക്കാരങ്ങള്‍ സമര്‍പ്പിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ ശ്രേഷ്ഠ പുരസ്ക്കാരം മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.പി വി കൃഷ്ണന് നായര്‍ ഏറ്റുവാങ്ങി.
ആചാര്യ ശ്രേഷ്ഠ പുരസ്ക്കാരം ഗോകുലം ഗോശാല സ്ഥാപകനും പരമ്പര വിദ്യാപീഠം ആചാര്യനുമായ വിഷ്ണു പ്രസാദ് ഹെബ്ബാര്‍ ഏറ്റുവാങ്ങി
ജില്ലയിലെ വിവിധ ദേവസ്ഥാനങ്ങളില്‍ നിന്നുള്ള ആചാര സ്ഥാനീകരെ ആദരിച്ചു
ചടങ്ങില്‍ രാജന് പെരിയ അധ്യക്ഷനായി
പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സി കെ സബിത ബാലകൃഷ്ണന് പെരിയ
അഡ്വക്കേറ്റ് എം കെ ബാബുരാജ്,കമലാക്ഷന്‍ സി,
ഉഷ എന്‍ നായര്‍,എ വേണു , ടി രാമകൃഷ്ണന്,കെവീസ് ബാലകൃഷ്ണന് ,സി വി ഗോപി പത്മനാഭന് ,പുരുഷോത്തമന് ദാമോദരന്‍ ചാടകം,എന്നിവര്‍ പ്രസംഗിച്ചു
